( നൂറ്റിഅന്പത്തിമൂന് രൂപ ചിലവാക്കി സിനിമ കണ്ട ഒരു ശരാശരി പ്രേക്ഷകന്റെ റിവ്യൂ )...
എല്ലാ മലയാളി പ്രേക്ഷകനേയും പോലെ ( ന്യൂ ജൻ അല്ലാ ട്ടോ ) പ്രതീക്ഷകളുടെ കൂട നിറച്ചാണ് 'ഒപ്പം' കാണാൻ പോയത്.തുടക്കം തന്നെ പുറത്ത് സർപ്പത്തിന്റെ ടാറ്റൂ ഒക്കെ വരച്ച് നല്ല കരുത്തനായ ഒരുത്തൻ ഒരു മൃതദേഹം ചുമന്ന് വെള്ളത്തില് കൊണ്ട്പോയിട്ട് മുങ്ങി പൊങ്ങുന്ന സീൻ ഉണ്ട്.
ബിൽഡപ്പ് ഒക്കെ തകർത്തു പക്ഷേ അതാരാണെന്നോ എന്തിനെന്നോ ഒരു പിടുത്തവും കിട്ടിയില്ല..
പത്ത് നില കെട്ടിടത്തിന്റെ പുറത്ത് നിന്ന് ഒരുത്തൻ വന്ന് ആ പെൺകുട്ടി ഓടിച്ച് കൊണ്ട് വന്ന് ഇട്ട കാറിന്റെ മുകളില് വീണ സീൻ ഉണ്ടാക്കിയ നടുക്കം..
സർ, അതാരാണ്, എന്തിനാണ്, എവിടെയാണ്, എന്തുണ്ടായി എന്നൊക്കെയെങ്കിലും ശരാശരി പ്രേക്ഷകന് അറിയണ്ടേ..?
(കൂട്ടിന്ന് പറന്ന് പോയ കിളി ഇനിയും തിരിച്ച് കേറിയിട്ടില്ല)
തുടക്കം മുതല് ഒടുക്കം വരെ ഓരോ കൊലപാതകങ്ങളും പ്രേക്ഷകന്റെ ക്ഷമയേ വല്ലാതെ പരീക്ഷിയ്കുന്നുണ്ട് സർ..
പ്രത്യേകിച്ച് അജോ വർഗ്ഗീസിന്റെ കഥാപാത്രം ആയ ആ ഓട്ടോ ഡ്രൈവർ കൊല ചൈയ്യപ്പെടുന്നത് അരോചകത്ത്വത്തിന്റെ കൊടുമുടിയിലേയ്ക് പ്രേക്ഷകനെ എത്തിയ്കും എന്നതില് തർക്കമില്ല..
പിന്നെ തിരക്കഥ എഴുതുന്പോഴോ സംവിധാനം നടക്കുന്പോഴോ ഏതെങ്കിലും സ്റ്റേഷനിലെ എ എസ് ഐ യെ എങ്കിലും ഒന്ന് കൺസൾട്ട് ചൈതിരുന്നെങ്കില് ഇത്രയും ആളുകളെ കൊലയ്ക് കൊടുക്കാതെ ചിത്രം അവസാനിപ്പിയ്കാമായിരുന്നു..
വല്ല ന്യൂ ജൻ സംവിധായകരും ആയിരുന്നെങ്കില് സി സി ടിവി ക്യാമറ പരിശോധിച്ച് പ്രതിയെ പിടിയ്കേണ്ട കേസാണ് ജയരാമൻ മണത്ത് പിടിയ്കാൻ നോക്കണത്..
അനു ശ്രീ, സത്യത്തില് നിങ്ങള് ഭാഗ്യവതിയാണ്.. കഴുത്തില് ബെൽട്ട് ഇട്ടിട്ടായാലും ജീവനോടെ ഇരുന്നല്ലോ.കാരണം എനിയ്ക് വരെ നിങ്ങളേ കൊല്ലാൻ തൊന്നി..വാതിലുകള് ഈര കൊണ്ട് കെട്ടി ഒരു പാവയുടെ മേൽ ബന്ധിപ്പിച്ച് നടത്തിയ ആ മണിഅടിയ്കുന്ന പരിപാടിയുണ്ടല്ലോ..
ലോകത്ത് ഏതെങ്കിലും എസ് ഐ ചൈയ്യുന്ന പണിയാണോ നിങ്ങള് കാണിച്ചേ..?
തൊട്ടടുത്ത സ്റ്റേഷനിൽ വിളിച്ച് " ഞ്ഞങ്ങളേ രക്ഷിയ്കൂ സാർ.. ഞ്ഞങ്ങളേ രക്ഷിയ്കൂ.." എന്ന് പറഞ്ഞാൽ ഇതിലും നന്നായേനേ..!!
ലോകത്ത് ഏതെങ്കിലും എസ് ഐ ചൈയ്യുന്ന പണിയാണോ നിങ്ങള് കാണിച്ചേ..?
തൊട്ടടുത്ത സ്റ്റേഷനിൽ വിളിച്ച് " ഞ്ഞങ്ങളേ രക്ഷിയ്കൂ സാർ.. ഞ്ഞങ്ങളേ രക്ഷിയ്കൂ.." എന്ന് പറഞ്ഞാൽ ഇതിലും നന്നായേനേ..!!
-രൺജി പണിയ്കര്- സാറെഴുതിയ കമ്മീഷണറിന്റെ സ്ക്രിപ്റ്റ് കയ്യിലിപ്പോഴും ഉണ്ടെങ്കില് ഒന്നെടുത്ത് വായിയ്കൂ സർ..
-ചെംബൻ വിനോദ്- വ്യത്യസ്തതകൾക്ക് കഴിയും, ഇപ്പോഴും..
-ഷാജോൺ- ദൃശ്യം തന്ന ഫീലിംഗ്സിനെ മറികടക്കാൻ നന്നായി ഗൃഹപാഠം ചൈയ്യേണ്ടിവരും..
ജയരാമൻ എന്ന കാഴ്ച്ച ശക്തി ഇല്ലാത്തവനായുള്ള ലാലേട്ടന്റെ അഭിനയം ഞ്ഞാൻ പറഞ്ഞ് നശിപ്പിയ്കുന്നില്ല.
പക്ഷേ കലാഭവൻ മണിയ്ക് അവാർഡ് കിട്ടേണ്ടതായിരുന്നു( വാസന്തിയും ലക്ഷ്മിയും..)
പക്ഷേ കലാഭവൻ മണിയ്ക് അവാർഡ് കിട്ടേണ്ടതായിരുന്നു( വാസന്തിയും ലക്ഷ്മിയും..)
വേണമെങ്കില് ദിലീപിനും കൊടുക്കാം ഒരെണ്ണചെസ്സിലെ അഭിനയത്തിന്..
ലാലേട്ടാ നിങ്ങള് മാസ്സാണ്.. നിങ്ങളിൽ നിന്ന് ഇനിയും വരാനുണ്ട്...
പ്ളീസ് ഈ വക തട്ടുപൊളിപ്പൻ പടങ്ങള് വേണ്ടെന്ന് വയ്കൂ..
പ്ളീസ് ഈ വക തട്ടുപൊളിപ്പൻ പടങ്ങള് വേണ്ടെന്ന് വയ്കൂ..
നല്ലതിനെ നല്ലതെന്ന് തന്നെ പറയണം.
-മാമുക്കോയ, ഇന്നസെന്റെ്, പൊന്നമ്മചേച്ചി-
നന്നായി ചൈതു..
-മാമുക്കോയ, ഇന്നസെന്റെ്, പൊന്നമ്മചേച്ചി-
നന്നായി ചൈതു..
പാട്ടുകളും നന്നായി..
ട്രൈലർ ചൈത അൽഫോൺസ് പുത്രൻ, ഗംഭീരം..
ചുരുക്കത്തില് ഓണം റിലീസുകളില് കണ്ട ഒറ്റ പടം തന്നെ സമ്മാനിച്ചത് വലിയ നിരാശയായിരുന്നു..
വൈറ്റിംഗ് ഫൊർ ' പുലി മുരുകൻ ' & ' ലൂസിഫർ'..
No comments:
Post a Comment